Tuesday, January 25, 2011

എം ടിയുടെ അറബിപ്പൊന്നും, രണ്ടാമൂഴവും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റംചെയ്ത പി കെ രവീന്ദ്രനാഥിനെപ്പറ്റി ടി ജെ എസ് ജോര്‍ജ്ജ് പറയുന്നത് നോക്കു:
‘നിര്‍മ്മാല്യ്’ ത്തിലും രവിക്ക് ഒരു പങ്കുണ്ടായിരുന്നൂ. വെളിച്ചപ്പാട് വീട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യയുടെ മുറിയില്‍ ന്മിന്ന് മുതലാളി ഇറങ്ങിവരുന്ന രംഗവും, വെളിച്ചപ്പാട് ഭഗവതിയെ തുപ്പുന്ന രംഗവും ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് എം ടിക്ക് ശക്തമായ സംശയങ്ങളുണ്ടായിരുന്നു. അവശ്യം വേണ്ട രംഗങ്ങളാണെന്നു പറഞ്ഞവരുടെ കൂട്ടത്തില്‍ രവിയും ചേര്‍ന്നു. പക്ഷേ പടം തയ്യാറായപ്പോള്‍ വിതരണക്കാര്‍ക്കു ഭയമായി. പൊട്ടിത്തെറിയുണ്ടാക്കാവുന്ന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. എം ടി വിഷമിച്ചു രവിയോട് കാര്യം പറഞ്ഞു. ഒരു പ്രിന്റ് അയക്കാന്‍ ആവശ്യപ്പെട്ടു രവി. ബോംബെയില്‍ ആദ്യം ക്ഷണിതാക്കളുടെ മുന്‍പിലും പിന്നെ ഒരു സിനിമാ ശാലയിലും ചിത്രം പ്രദര്‍ശിപ്പിച്ചു. പ്രതീക്ഷിച്ചതിലും നല്ല സ്വീകരണമായിരുന്നു. ബോംബെയിലെ വിജയത്തിന്റെ തണലില്‍ ‘നിര്‍മ്മാല്യം’ റിലീസായി. കയ്യടി നാടെങ്ങും മുഴങ്ങി.....
(ഘോഷയാത്ര -പുറം 112)

3 comments:

.. said...

:)

.. said...

അറബിപ്പൊന്ന് എം ടിക്ക് മാത്രമവകാശപ്പെട്ടതല്ലല്ലോ? എന്റെ ഓര്‍മ്മ ശരിയെങ്കില്‍..!

monu said...

http://kadhakadhanam.blogspot.com/
എന്ന ബ്ലോഗിലെ mp3 ലിങ്കുകള്‍ വര്‍ക്ക് ചെയുനില്ല .. വേറെയ എവിടെയെങ്കിലും അത് ഹോസ്റ ചെയ്തിട്ടുണ്ടോ ?

ഇ-മെയില്‍ ആയിട്ടു അയച്ചു കിട്ടുമോ ?